Site icon CTV Online

കേന്ദ്ര സർക്കാറിൻ്റെ സംവരണ വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

Local News

പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്)യുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തി. കേന്ദ്ര സർക്കാറിൻ്റെ സംവരണ വിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരം നടത്തിയത് . Sc/ST അവകാശ സംരക്ഷണ നിയമം നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ നിയമം മൂലം സംവരണം നടപ്പിലാക്കുക, സംവരണം മൗലികവകാശമാക്കുക, തൊഴിൽ സംരക്ഷണ ഉറപ്പ് വരുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി ഏരിയയിലെ മുക്കം, മണാശ്ശേരി, തിരുവമ്പാടി, തോട്ടു മുക്കം, പോസ്റ്റ് ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തിയത്.മുക്കത്ത്, ഇ.രമേശ് ബാബു, മണാശ്ശേരി പി.ടി. ബാബു, തിരുവമ്പാടി അഖിലേഷ്, തോട്ട് മുക്കം കെ.സി. നാടി കുട്ടി ഉദ്ഘാടനം ചെയ്തു. വി.ലീല, ബാബുരാജ്, ഒ.സുബീഷ്, സി.എൻ വിശ്വൻ, കെ.പി.കുഞ്ഞൻ, കെ.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

Exit mobile version