Site icon CTV Online

വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത ;അഞ്ച് ജില്ലകളിൽ ഓറഞ്ച് അലെർട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത.അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. തീരദേശത്ത് 55 കിലമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

Exit mobile version