Site icon CTV Online

അധികൃതരുടെ അനാസ്ഥ: കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടം കാട് മൂടി നശിക്കുന്നു

Local News

Report: ഫസൽ ബാബു

സ്കൂളുകൾ തുറക്കാൻ സർക്കാർ തലത്തിൽ നടപടികൾ ആരംഭിക്കുമ്പോൾ അധികൃതരുടെ അനാസ്ഥ മൂലം
കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടം കാട് മൂടി നശിക്കുന്നു. ഐ.എച്ച്.ആർ.ഡി.കോളേജിനു വേണ്ടി കാരശ്ശേരി തോട്ടക്കാട് നിർമ്മിച്ച കെട്ടിടമാണ് 6 വർഷമായി ഉപയോഗിക്കാതെ നശിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം കെട്ടിടം ഉണ്ടായിട്ടും വിദ്യാർഥികൾക്ക് പഠനം ഷോപ്പിങ് കോംപ്ലക്സിനു മുകളിൽ ആസ്ബറ്റോസ് ഷീറ്റിനു കീഴിലെ കുടുസുമുറികളിൽ കൊടും ചൂടിൽ തുടരാനാണ് യോഗം. പുറത്തിറങ്ങാൻ നിവൃത്തിയില്ല. സംസ്ഥാന പാതയോരത്തെ കെട്ടിടത്തിന്റെ താഴെ രണ്ട് നിലകളിൽ കച്ചവട സ്ഥാപനങ്ങളും വർക്ക്ഷോപ്പുമൊക്കെയാണ്. കളിസ്ഥലം പോയിട്ട് ഇറങ്ങി നിൽക്കാൻ മുറ്റം പോലുമില്ല. 2008 ൽ കോളേജ് അനുവദിച്ചതുമുതൽ വർഷം 3 ലക്ഷം വാടക നൽകി ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് സി.മോയിൽകുട്ടിഎം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 2.5കോടിചിലവിൽ രണ്ട് കർഷകർ സൗജന്യമായി നൽകിയ 1.20 ഏക്കർ സ്ഥലത്താണ് ഇരു നിലക്കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായപ്പോഴേക്കും ഭരണം മാറി. പിന്നീടിതുവരെ ഉദ്ഘാഘാടനം നടന്നില്ല. കെട്ടിടനിർമ്മാണച്ചട്ടമനുസരിച്ചുള്ള ചില അനുബന്ധ സൗകര്യങ്ങൾ പൂർത്തിയാക്കി കെട്ടിട നമ്പരും ലഭ്യമാക്കാത്തതാണ് തുറന്നു പ്രവർത്തിക്കാൻ തടസ്സമായി ചൂണ്ടിക്കാട്ടിയത്. 3.6 മീറ്ററുള്ള റോഡിന് 7 മീറ്ററാക്കിവീതി കൂട്ടൽ, കെട്ടിടത്തിന് റാമ്പ് നിർമ്മാണം, വെള്ളം ലഭ്യമാക്കൽ എന്നിവയാണ് പ്രധാനമായും ബാക്കിയുള്ളത്. ഇത് ആറുവർഷം എടുത്തിട്ടും നടപ്പാക്കാനായില്ല. ചുറ്റും കാട് മൂടിയ കെട്ടിടത്തിൽ
ഉറുമ്പും പലതരം പ്രാണികളും വൻതോതിൽ കൂടുകെട്ടി താമസമാക്കി . ഇവ തറയുടേയും ഭിത്തിയുടേയും ഉള്ളിൽ നിന്ന് മണ്ണ് പുറത്തേക്ക് തള്ളുന്നു. തറയുടെ ടൈൽസ് ഇളകിയും പൊട്ടിയും പൊടി നിറഞ്ഞും കിടക്കുന്നു. വാതിലുകൾ തുറന്നു കിടക്കുന്ന കെട്ടിടത്തിലെ വയറിങ്ങിന്റെ സ്വിച്ച് ബോർഡുകളും മറ്റും പുത്ത് ചാടി തുറന്നു കിടക്കുന്നു. ഇരുമ്പിന്റെ ജനലുംഗ്രില്ലുമൊക്കെ തുരുമ്പെടുത്തുതുടങ്ങി. മലമുകളിൽസ്ഥിതിചെയ്യുന്നകെട്ടിടത്തിലേക്കുണ്ടായിരുന്ന റോഡും കാട്മൂടിഅപ്രത്യക്ഷമായി. കാട്ടുപന്നികളും ഇഴ ജന്തുക്കളുമൊക്കെ താവളമാക്കിയതിനാൽ
കോളേജിലേക്ക്എത്താൻപോലും കഴിയാതായിട്ടുണ്ട്. കെട്ടിടം തുറക്കാത്തത്തിനെപ്പറ്റി രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും സമരങ്ങളും പരാതികളും കഴിഞ്ഞ തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പു വരെ സജീവമായിരുന്നു. പഞ്ചായത്ത്മുൻ കൈയെടുത്ത് 2018 ഒക്ടോബറിൽ റോഡിന് ആവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങാനുള്ള സർവേ നടത്തി. കുടിവെളള പദ്ധതിയുടെ കിണർനിർമിക്കുന്നതിനായിഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി .

2020 ജനുവരിയിൽ ഡപ്യൂട്ടീ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ മുൻഎം.എൽ.എ.യുംഗ്രാമപ്പഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് സമയബന്ധിതമായി പരിഹരിക്കാൻ വിവിധ തീരുമാനങ്ങൾ എടുത്തിരുന്നതുമാണ് . റോഡ് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്യുന്നതിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കാൻബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുക , കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി ഗ്രൗണ്ട് ഫ്ലോറിൽ കോളേജ് തന്നെ റാമ്പ് നിർമ്മിക്കാനും അതുപോലെ ഒന്നാം നിലയിലേക്ക് റാമ്പ് നിർമ്മിക്കാൻ പി.ഡബ്ല്യു.ഡി. യെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തുക , ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കുക, തൽക്കാലം മഴവെള്ള സംഭരണി തൊഴിലുറപ്പ് പദ്ധതിയിൽ ഉണ്ടാക്കുകതുടങ്ങിയവ തീരുമാനിച്ചിരുന്നു. 2020 സെപ്റ്റംബർ മാസത്തോടെ എല്ലാം പൂർത്തിയാക്കി വൈകാതെ കോളേജ് വാടകക്കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ വേണ്ട നടപടികൾ ഉടൻ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചതായിരുന്നു. പക്ഷെഇതൊന്നും നടപ്പായില്ല എന്നു മാത്രം.

Exit mobile version