Site icon CTV Online

ഓണം സഹകരണ വിപണിക്ക് തുടക്കമായി

Local News

മുക്കം സർവീസ് സഹകരണ ബാങ്ക് മുക്കം ടൗണിൽ ആരംഭിച്ച ഓണം സഹകരണ വിപണി 2021 തുടക്കമായി . അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമ്മിറ്റി മെമ്പർ കെ.ടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. .സർക്കാർ വക ആനുകൂല്യങ്ങൾ പരമാവധി ജനങ്ങളിലേക്ക് സുതാര്യമായി എത്തിച്ചു നൽകവാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് കൺവീനർ വി.കെ. വിനോദ് പറഞ്ഞു.വിജയൻ മാസ്റ്റർ, ബാബു, സെക്രട്ടറി പി.പി.പങ്കജാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്നലെ ബാങ്കിന്റെ മറ്റൊരു ഓണച്ചന്ത കല്ലുരുട്ടിയിൽ മുക്കം മുനി.ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തിരുന്നു.

Exit mobile version