Site icon CTV Online

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസകും ജയരാജനും രോഗമുക്തി നേടി നിലവിൽ നിരീക്ഷണത്തിലാണ്. വിഎസ് സുനിൽ കുമാർ ചികിത്സയിലാണ്.

Exit mobile version