
Report: News Desk
മലപ്പുറം: പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗിനിടെ ബൂത്തിന് മുമ്പിൽ സംഘർഷം. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്.സംഘർഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരിക്കേറ്റു. സ്ഥലത്ത് പൊലീസ് ലാത്തിവീശി.
ഇടതുതരംഗമാണ് ദൃശ്യമാകുന്നതെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പിൽ സർക്കാർ അനുകൂല വികാരം പ്രതിഫലിക്കുമെന്നും ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകൾ തിരിച്ചുള്ള പോളിംഗ് ശതമാനം
പോളിംഗ് ശതമാനം- 26.27
കാസർഗോഡ് – 25. 7
കണ്ണൂർ – 26.29
കോഴിക്കോട് – 26. 02
മലപ്പുറം – 26.62
