
Local News
തിരുവമ്പാടി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിന്റെ ഒന്നാം ഘട്ട മണ്ഡല പര്യടനം പൂർത്തിയായി. ആറ് ദിവസം നീണ്ടുനിന്ന പര്യടനത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ 7 തദ്ദേശ സ്ഥാപനങ്ങളിലും നേരിട്ടെത്തി വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. നേരത്തെ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചതിനാൽ വലിയ മുന്നേറ്റമുണ്ടാക്കാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് ലിന്റോ . വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വലിയ സ്വീകാര്യതയാണ് ലിന്റോക്ക് ലഭിക്കുന്നത്.
ആറാം ദിവസമായ വ്യാഴാഴ്ച തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. രാവിലെ തിരുവമ്പാടി മിൽമുക്കിൽ നിന്ന് ആരംഭിച്ച പര്യടനം മറിയപുറം, ചെറുവളപ്പ്, ചവലപ്പാറ, പാമ്പിഴഞ്ഞപാറ, പുന്നക്കൽ,പൂവാറൻതോട്,കല്ലംപുല്ല്,കരിങ്കുറ്റി,മുതുവമ്പായി,കോലോത്തുംകടവ്,പനക്കമാൽ,ആനയോട്,കൂമ്പാറ,കള്ളിപ്പാറ,താഴെ കക്കാട് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കക്കാടംപൊയിലിൽ സമാപിച്ചു. 27 മുതൽ 31 വരെയാണ് രണ്ടാംഘട്ട പര്യടനം
