Site icon CTV Online

തിരുവനന്തപുരം ലോ അക്കാദമിയിൽ അധ്യാപകൻ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

Web Desk

തിരുവനന്തപുരം ലോ അക്കാദമിയിൽ അധ്യാപകനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശി സുനിൽകുമാറാണ് മരിച്ചത്. കോളജ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചി‌രുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ലാസിലൂണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകൻ ഗ്രൗണ്ടിലേക്ക് പോയത്. ​ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാർത്ഥികൾ കണ്ടിരുന്നു. മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇൻസ്റ്റാ​ഗ്രാമിൽ അധ്യാപകൻ പോസ്റ്റ് ചെയ്തിരുന്നു.

Exit mobile version