Site icon CTV Online

ഒളവണ്ണയെ ആവേശതിരയിലാക്കി യുവജനജാഥ

Local News

കുന്ദമംഗലം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.എ റഹീമിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് യുവജന റാലിയിലൂടെ ഒളവണ്ണ പഞ്ചായത്ത് കയ്യൊപ്പ് ചാര്‍ത്തി. ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി രാവിലെ 7 മണി മുതല്‍ സംഘടിപ്പിച്ച “യൂത്ത് ലീഡ് അറ്റ് മോര്‍ണിംഗ് വിത്ത് പി.ടി.എ റഹീം ” എന്ന പരിപാടിയില്‍ മൂന്നോറോളം യുവതീ യുവാക്കളാണ് പങ്കെടുത്തത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തിയായ പൊക്കുന്നില്‍ നിന്ന് ആരംഭിച്ച് പന്തീരാങ്കാവില്‍ സമാപിച്ച ജാഥയില്‍ എല്‍.ഡി.എഫിന്‍റെ ചിഹ്നം ആലേഖനം
ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് പ്രവർത്തകർ പരിപാടിയില്‍ സംബന്ധിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.എ റഹീം, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി ഷിജിത്, ഗ്രാമപഞ്ചായത്ത് പ്രഡിഡന്‍റ് പി ശാരുതി, എം.എം സുഭീഷ്, അന്‍സിഫ് അലി, എന്‍ രജീഷ്, കെ. വിനീത് സംസാരിച്ചു.

Exit mobile version