Site icon CTV Online

കോഴിക്കോട് കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

Report:Web Desk

കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ആശുപത്രി ജീവനക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചത്.

യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിചിരുന്നതായി യുവതി പറഞ്ഞു. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. നേരത്തെ യുവതിയുടെ ആശുപത്രി റൂം മാറ്റം നടത്തിയത് ഈ യുവാവായിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചാണ് യുവാവ് ആദ്യം മെസേജ് അയച്ചത്. യുവാവിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ യുവതി നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടികളുണ്ടായില്ല.

Exit mobile version