Report: News Desk
കുന്ദമംഗലം: കാരന്തൂർ കശ്മീർ കുന്നിൽ പതിവായി തീപടരുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു. ഉണങ്ങിയ പുല്ലിന് തീ പടർന്ന് സമീപത്തെ വീടുകൾക്ക് സമീപം വരെ എത്തുന്നു. കഴിഞ്ഞ ദിവസവും ഇന്നലെയും തീപിടിച്ചു. ഇവിടെ എത്തുന്ന സഞ്ചാരികൾ തീയിടുന്നതാണ് കാരണം എന്ന് നാട്ടുകാരുടെ പരിശോധനയിൽ വ്യക്തമായി. അപകടം ഒഴിവാക്കുന്നതിന് കശ്മീർ കുന്നിലേക്ക് വരുന്ന സഞ്ചാരികളെ തടയാനാണ് നാട്ടുകാരുടെ തീരുമാനം. നേരത്തേ ഈ ഭാഗത്ത് സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതായും പരാതിയുണ്ടായിരുന്നു.

