
Report: Web Desk
ദേശീയ പണിമുടക്ക് ഇരുപത്തിയഞ്ചാം തിയതി അർധരാത്രി മുതൽ ഇരുപത്തിയാറാം തിയതി വരെ.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും ജീവനക്കാരും 25ന് അര്‍ധരാത്രി മുതല്‍ 26 അര്‍ധരാത്രി വരെ പണിമുടക്കുമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 10 ദേശീയ സംഘടനകളും ബാങ്കിംഗ്, ഇൻഷ്വറന്‍സ്, റെയില്‍വേ, കേന്ദ്ര സംസ്ഥാന ജീവനക്കാരും ചേര്‍ന്നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സേവന മേഖലയിലൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരും ടാക്സി തൊഴിലാളികളും അസംഘടിത മേഖലയിലേതുള്‍പ്പെടെയുള്ള തൊഴിലാഴികളും പങ്കെടുക്കും. അന്ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ പണിമുടക്ക് ബാധിക്കില്ലെന്നും നേതാക്കൾ അറിയിച്ചു.

