Site icon CTV Online

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കുന്നമംഗലം സ്വദേശിനി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കുന്നമംഗലം സ്വദേശിനി ഷമീറ(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 1.34 കിലോ ഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രക്കാരിയുടെ ദേഹപരിശോധനയിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

ഷമീറയിൽ നിന്ന് സ്വർണം സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കള്ളക്കടത്ത് സംഘത്തിലെ മൂന്നുപേർ കാത്തുനിൽപ്പുണ്ടായിരുന്നു. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്. കുന്നമംഗലം സ്വദേശികളായ റിഷാദ് (38) ജംഷീർ (35) എന്നിവരാണ് പിടിയിലായത്. മൂന്ന് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 80 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version