
Local News
കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ നടത്തപ്പെടുന്ന വിവാഹം, വിവാഹ നിശ്ചയം, ഗൃഹപ്രവേശം, മരണാനന്തരചടങ്ങുകൾ, ചോറൂണ്, മാമോദിസ തുടങ്ങി എല്ലാ ചടങ്ങുകളും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും ഓഫീസറെയും രേഖാമൂലം അറിയിക്കേണ്ടതാണ്, എല്ലാ പൊതു ചടങ്ങുകളിലും കോവിഡ് പ്രേട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. വീഴ്ച വരുത്തുന്നവരുടെ പേരിൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. അന്യസംസ്ഥാനത്ത് നിന്നും വിദേശത്തു നിന്നും വരുന്നവർ കോവിഡ് വാക്സിനേഷൻ എടുത്താലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും ഏഴു ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടതാണ്. ഏഴാമത്തെ ദിവസം ആർടി പിസിആർ ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവ് ആയാൽ റിലീസ് ചെയ്യാവുന്നതും അല്ലാത്തപക്ഷം 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുമാണ്. തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും കോവിഡ് വാക്സിനേഷൻ നിശ്ചയിക്കപ്പെടുന്നവർക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് എടുക്കാവുന്നതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർക്കും, സമ്പർക്കത്തിൽ ഉള്ളവർക്കും വിദേശത്തും അന്യസംസ്ഥാനങ്ങളിലും പോകേണ്ടവർക്കും മറ്റു ടെസ്റ്റിനുള്ള സൗകര്യം എല്ലാ വെള്ളിയാഴ്ചകളിലും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ സെക്രട്ട് ഹാർട്ട് യു പി സ്കൂളിൽ ലഭ്യമാണ്.
എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിക്കേണ്ടതാണ്. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിലുള്ളവരും ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. അനാവശ്യ ഒത്തുചേരലുകൾ ഒഴിവാക്കേണ്ടതാണ്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ സെക്ടറൽ മജിസ്ട്രേറ്റ് ,പോലീസ്, ആരോഗ്യ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് നിയമനടപടികൾ സ്വീകരിക്കാവുന്നതാണ്.
