Site icon CTV Online

ബാബാ രാംദേവിന്റെ കടുകെണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; പ്രതികരിക്കാതെ കമ്പനി

ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണ ഗുണനിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സിംഘാനിയ എണ്ണക്കമ്പനിയില്‍ നിന്നുള്ള കടുകെണ്ണയാണ് പതഞ്ജലി ഉപയോഗിക്കുന്നത്. ഈ മില്ലില്‍ നടത്തിയ പരിശോധനയിലാണ് എണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.

ഇത്തരം സാമ്പിളുകള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. മെയ് 27ന് പ്രാദേശിക ഭരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലാണ് എണ്ണകളുടെ പരിശോധന നടത്തിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംപ്രകാശ് മീന പറഞ്ഞു. ആള്‍വാറിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോരിറ്റി ലബോറട്ടറിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Exit mobile version