Site icon CTV Online

നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ

Report: Web Desk

മദ്യലഹരിയിൽ നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് അറസ്റ്റിൽ.സംഭവത്തിൽ പാണ്ഡ്യൻ(28) എന്ന ആളെ അറസ്റ് ചെയ്തു. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. വീടിന്റെ മതിൽ ചാടി കടന്നാണ് പാണ്ഡ്യൻ അകത്ത് കയറിയത്. വീട്ടുജോലിക്കാരനായ സതീഷ് ആണ് യുവാവിനെ ആദ്യം കണ്ടത്. ഇയാളെ പിടികൂടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version