
Local News
ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് സാന്ത്വന കേന്ദ്രത്തിന് സിയ (ചേന്ദമംഗല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷൻ) ജനറേറ്റർ നൽകി.യു എ ഇ യിലെ ചേന്ദമംഗല്ലൂർ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയാണ് സിയ. സാന്ത്വന കേന്ദ്രം കഴിഞ്ഞ പത്ത് വർഷമായി വൈവിധ്യമാർന്ന സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് . മരണവീട്, പാവപ്പെട്ടവരുടെ കല്ല്യാണവീട്, അപകടസ്ഥലം എന്നിവിടങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്തുന്നതിനാണ് ജനറേറ്റർ.
സാന്ത്വന കേന്ദ്രത്തിൽ നടന്ന ജനറേറ്റർ ഫണ്ട് കൈമാറ്റ ചടങ്ങ് മസ്ജിദുദ്ദഅവ ഇമാം ഉമർ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു. സാന്ത്വന കേന്ദ്രം പ്രസിഡൻ്റ് ടി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു.സിയ സെക്രട്ടറി കെ സി തൻവീർ മുഹ് യദ്ധീൻ, സിയ എക്സിക്യൂട്ടീവ് അംഗങ്ങളായ പാലിയിൽ കബീർ, സി ടി തൗഫീഖ് സാന്ത്വന കേന്ദ്രം വൈസ് പ്രസിഡൻ്റ് എം വി മുഹമ്മദ് കുട്ടി, ഇ കെ മുഹമ്മദ് ബഷീർ, കെ സിദ്ധീഖ് സംസാരിച്ചു.
