Site icon CTV Online

യൂട്യൂബിൽ വിഡിയോ കാണാൻ ഇനി കൂടുതൽ നേരം കാത്തിരിക്കണം; അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ കൂടി പരീക്ഷിക്കാനൊരുങ്ങുന്നു.

Web Desk

യൂട്യൂബിൽ വിഡിയോ കാണാൻ ഇനി കൂടുതൽ നേരം കാത്തിരിക്കണം. വിഡിയോയിൽ അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ ചേർക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. നിലവിൽ രണ്ട് അൺസ്‌കിപ്പബിൾ പരസ്യങ്ങളാണ് ഓരോ വിഡിയോയിലും ഉണ്ടാവുക. ഈ സംഖ്യയാണ് അഞ്ചാക്കി ഉയർത്താൻ യൂട്യൂബ് പദ്ധതിയിടുന്നത്.ഓരോ പരസ്യത്തിനും ആറ് സെക്കൻഡ് ദൈർഖ്യമേ ഉണ്ടാകൂ എന്നും 30 സെക്കൻഡിൽ കൂടുതൽ ഉപഭോക്താവിന് വിഡിയോയ്ക്കായി കാത്തിരിക്കേണ്ടി വരില്ലെന്നും യൂട്യൂബ് ഉറപ്പ് നൽകുന്നു.
‘ബമ്പർ ആഡ്‌സ് എന്ന ആഡ് ഫോർമാറ്റിലാണ് പരസ്യങ്ങൾ വരിക. യൂട്യൂബിലെ ഫീഡ്ബാക്ക് ടൂൾ ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ഇതെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം’- യൂട്യൂബ് വ്യക്തമാക്കി.

Exit mobile version