പന്തീരാങ്കാവിൽ, ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം ലൈവായി മോഷ്ടിച്ചു; പിടികൂടിയ യുവാവ് രക്ഷപ്പെട്ടു

കോഴിക്കോട്∙ പന്തീരാങ്കാവിൽ ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് യുവാവ് മദ്യം മോഷ്ടിക്കാൻ ശ്രമം നടത്തിയത്. മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ കീഴ്പ്പെടുത്തി തട‍ഞ്ഞുവച്ചെങ്കിലും അൽപസമയത്തിനുള്ളിൽ ഇയാൾ രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേരാണ് സംഘത്തിലുള്ളതെന്ന് മനസ്സിലായി. മുൻപും മദ്യം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഷോപ് മാനേജർ എസ്.അരുൺ പറഞ്ഞു. വിശദമായ പരിശോധനകൾ നടത്തിവരികയാണ്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസിൽ കേസ് നൽകി. മോഷ്ടിക്കാൻ ശ്രമിച്ച ആളുടെ ഫോട്ടോയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

error: Content is protected !!