newsdesk
വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പ്രിയങ്കാ ഗാന്ധിയ്ക്ക് വേണ്ടി കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് – മുക്കത്ത് ആണ് 26 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.
വയനാട് പാലമെൻറ് ഉപതിരെഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്ന് ഉറപ്പായതോടെ, പ്രവർത്തകർ പ്രചാരണം നേരത്തെ തുടങ്ങി. മുക്കം നഗരസഭയിലെ ആലിൻതറ അങ്ങാടിയിലാണ് യൂത്ത്ലീഗ് ആലുംതറ ടൗൺ കമ്മിറ്റി പ്രിയങ്കാ ഗാന്ധിക്ക് സ്വഗതം പറഞ്ഞുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. 15 ഓളം പ്രവർത്തകർ 4 ദിവസമെടുത്ത് 15000 രൂപ ചിലവഴിച്ചാണ് കട്ട്ഔട്ട് സ്ഥാപിച്ചത്.
വയനാടിന് പുറമെ റായ്ബറേലിയിലും ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിയുന്നതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴി യൊരുങ്ങിയത്. 3,64,422 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. കട്ടൗട്ട് സ്ഥാപിക്കാൻ യൂത്ത് ലീഗ് പ്രാദേശിക നേതാക്കളായ ശരീഫ് വെണ്ണക്കോട്, സഹദ് കൈവേലിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.