
Local News
മാവൂർ ചാത്തമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മുഴാ പാലത്തെ പാലത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് മുസ്ലീംയൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ വ്യത്യസ്ത സമരം സംഘടിപ്പിച്ചു. പഴയപാലം പൊളിച്ചു നീക്കിയ തോടിനു കുറുകെ മനുഷ്യ പാലം നിർമ്മിച്ചാണ് പ്രതിഷേധിച്ചത്. യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
ഒൻപത് മാസം മുൻപ് പുതിയ പാലം നിർമ്മാണത്തിനു വേണ്ടി പഴയപാലം പൊളിച്ചു നീക്കിയിരുന്നു.
പിന്നീട് കരാറുകാർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരവുമായി യൂത്ത് ലീഗ് മുന്നിട്ടിറങ്ങിയത്.
മനുഷ്യ പാല പ്രതിഷേധ സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉൽഘാടനം ചെയ്തു.
യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.എം.മുർത്താസ് അധ്യക്ഷനായി. ഐ യു എം എൽ മാവൂർ പഞ്ചായത്ത് സെക്രട്ടറി വി കെ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി, ഹബീബ് ചെറൂപ്പ, ഷാക്കിർ പാറയിൽ, സി.ടി. ഷരീഫ്, അബൂബക്കർ സിദ്ദിഖ്, ഷൗക്കത്തലി വളയന്നൂർ, ലിയാഖത്ത് അലി പാറമ്മൽ, ഫസൽ മുഴാ പാലം, എം.എം.അബ്ദുള്ള, പി.ടി.മുനീർ, ഷാഫി മുഴാ പാലം തുടങ്ങിയവർ സംസാരിച്ചു.

