Site icon CTV Online

കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ; കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി. മുഖദാർ സ്വദേശിയായ യുവാവിനെയാണ് വ്യാഴാഴ്ച പുലർച്ചെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൗത്ത് ബീച്ച് പ്രദേശത്തെ കടൽത്തീവരത്തെ പാറക്കെട്ടുകൾക്കിടയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അവസാനമായി സുഹൃത്തുക്കൾ ആസിഫിനെ ഇവിടെ കണ്ടതായി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ഓട്ടോറിക്ഷ സമീപത്ത് പാർക്കുചെയ്ത നിലയിലും കണ്ടെത്തി.

സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version