Site icon CTV Online

പേവിഷ ബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു

Web Desk

കാസർഗോഡ് ചെറുവത്തൂരിൽ ഏഴു വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദാണ് (7) മരിച്ചത് . കഴിഞ്ഞ മാസം വീടിനടുത്ത് വച്ച് നായയുടെ കടിയേറ്റ ആനന്ദ് ചികിത്സയിലായിരുന്നു. മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിരുന്നു. ആലന്തട്ട എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആനന്ദ്.

Exit mobile version