
newsdesk
കൊയിലാണ്ടി∙ അരിക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂർ മനത്താനത്ത് അർജുൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30നാണ് സംഭവം. അരിക്കുളം ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോൾ ഒറവിങ്കൽ താഴെ വളവിൽ ഓടയിലേക്ക് വീഴുകയായിരുന്നു.
അർജുനെ അബോധാവസ്ഥയിൽ കണ്ടെത്തിയ യാത്രക്കാർ കൊയിലാണ്ടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ കുറച്ചുദിവസം മുൻപാണ് നാട്ടിൽ എത്തിയത്. അച്ഛൻ: ഗണേശൻ. അമ്മ: സുശീല. സഹോദരൻ: പ്രണവ്.

