Site icon CTV Online

കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: 17 വയസ്സുകാരന് ദാരുണാന്ത്യം…

ഒളവണ്ണ∙ ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ് (17) ആണ് വാഹനാപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കോഴിക്കോടുനിന്ന് കുറ്റ്യാടിയിലേയ്ക്ക് പോകുന്ന ബസും ഇവർ സഞ്ചരിച്ച ബൈക്കും വെസ്റ്റ്ഹില്ലിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമർനാഥ് മരിച്ചു.

കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാപിതാക്കൾ: സുനി, ഷൈനി. സഹോദരി: പവിത്ര.

Exit mobile version