കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

കോഴിക്കോട്∙ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്.

പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും എക്സൈസ് അറിയിച്ചു.

error: Content is protected !!