Site icon CTV Online

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് പിടിയില്‍

Web Desk

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കൽ വോങ്കോട് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് കഴിഞ്ഞ മാസം 31ന് ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. പോക്സോ കേസ് ചുമത്തി പൊലീസ് അനില്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version