Site icon CTV Online

കത്തിക്കുത്ത് കേസില്‍ പോലീസ് പരിശോധന; ടെറസില്‍ കണ്ടെത്തിയത് കഞ്ചാവ് ചെടി വളർത്തൽ

Web Desk

വീട്ടിലെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. വഴിച്ചാല്‍ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. ഒരു കത്തികുത്ത് കേസിലെ രണ്ടാം പ്രതിയാണ് ശ്രീജിത്ത്. ബുധനാഴ്ച രാത്രിയാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ശ്രീജിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
തുടര്‍ന്നാണ് പരിശോധനയ്ക്കിടെ വീടിന്റെ ടെറസില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി പോലീസ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുന്‍പാണ് സുഹൃത്തിനെ ശ്രീജിത്ത് കുത്തിയത്. ശ്രീജിത്തിനെ കഞ്ചാവ് കേസില്‍ കൂടി പ്രതി ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version