പെരുമ്പാവൂരിൽ 29കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കടബാധ്യതയെന്ന് സംശയം

കൊച്ചി∙ പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്. ചാന്ദിനി സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് പണം വായ്പ എടുത്തിരുന്നതായി വിവരമുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മക്കൾ: ആദി, ആദവ്.

error: Content is protected !!