Site icon CTV Online

യുവാവ് വാടക വീടിന് തീയിട്ടു, സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു

Web Desk

താമസിക്കുന്ന വീടിന് യുവാവ് തീയിട്ടതിനെ തുടർന്ന് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. ഞായറാഴ്ച പുലർച്ചേ മാവേലിക്കരയിലാണ് സംഭവമുണ്ടായത്. മറ്റംതെക്ക് ഈപ്പൻപ്പറമ്പിൽ തെക്കേതിൽ കെ. സാബു ആണ് കണ്ടിയൂരിൽ താൻ താമസിക്കുന്ന വാടകവീടിന് തീയിട്ടത്.
തുടർന്ന് അടുക്കളയിലുണ്ടായിരുന്ന സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു. വീട് പൂർണമായി തകർന്ന നിലയിലാണ്. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടിൽ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടർന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു.

സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്. സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.

Exit mobile version