Site icon CTV Online

കൊയിലാണ്ടിയിൽ യുവാവ് വീട്ടിൽ മരിച്ചനിലയിൽ, ഷോക്കേറ്റതെന്ന് നിഗമനം

കോഴിക്കോട്∙ കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെകണ്ടംകുനി ശ്രീജേഷിനെയാണ് (41) വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റാണു മരണമെന്നാണു പ്രാഥമിക വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണു അബോധാവസ്ഥയിൽ ശ്രീജേഷിനെ നാട്ടുകാർ കണ്ടെത്തുന്നത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശ്രീധരൻ–സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ.വിസ്മയ. മക്കൾ: ശ്രേയ ലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്.

Exit mobile version