Site icon CTV Online

മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് 10 മുതൽ അപേക്ഷിക്കാം

newsdesk

തിരുവനന്തപുരം : മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നേരത്തെ അപേക്ഷിച്ചവരിൽ അർഹരായ 11348 പേർക്ക് കാർഡുകൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുൻഗണന കാർഡ് കൈവശം വച്ചവരിൽ നിന്നും 2021 മെയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു.52148697 രൂപ പിഴയിടാക്കി. അനർഹർ കൈവശം വച്ച മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിന് ആരംഭിച്ച ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി41919486 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Exit mobile version