Site icon CTV Online

മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും; സില്‍വർ ലൈൻ പദ്ധതി റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയ കെ-റെയില്‍ (സില്‍വർ ലൈൻ) പദ്ധതി റദ്ദാക്കി സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത 3000 ഏക്കറോളം ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി. സില്‍വർ ലൈൻ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനുള്ള ശുപാർശ നല്‍കും. കോടതിയിലാണ്ശുപാർശ നല്‍കുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ മാറ്റാൻ നിർദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കെ-റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് മുൻനിരയില്‍ നിന്ന് നേതൃത്വം നല്‍കിയ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലും പുറത്തും പദ്ധതിക്കെതിരെ ശക്തമായ നിലപാടുകള്‍ അദ്ദേഹം ഉയർത്തിയിരുന്നു.

Exit mobile version