Site icon CTV Online

15 ദിവസത്തോളം അധ്വാനം ;മുപ്പത് മീറ്ററോളം നീളത്തിൽ പുൽക്കൂടും ,35 അടി നീളമുള്ള നക്ഷത്രവും കണ്ണിനു കുളിർമയേകുന്ന ക്രിസ്മസ് വില്ലേജ് ഒരുക്കി തോട്ടുമുക്കം സെന്റ്‌തോമസ് ഫെറോന ചർച്ച്

മുക്കം : ബത്‌ലഹേമിലെ തിരുപിറവിയുമായി ബന്ധപ്പെട്ട എല്ലാ ഐതിഹ്യങ്ങളും ഉൾപ്പെടുത്തി ക്രിസ്മസ് വില്ലേജ് ഒരുക്കി തോട്ടുമുക്കം സെന്റ്‌തോമസ് ഫെറോന ചർച്ച്.ഏതാണ്ട് 15 ദിവസത്തോളം എടുത്താണ്
മുപ്പത് മീറ്ററോളം നീളത്തിൽ ഉള്ള പുൽക്കൂടും ,35 അടി നീളമുള്ള നക്ഷത്രവും ഇവർ നിർമിച്ചത്.കണ്ണിനു കുളിർമയേകുന്ന ഈ കാഴച കാണാൻ ജനുവരി 5 വരെ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്.

സാധാരണ ഒരു പുൽക്കൂട് എന്നതിലുപരി ഇത്തവണ വ്യത്യസ്ത രീതിയിൽ എങ്ങനെ പുൽക്കൂട് നിർമിക്കാം എന്ന ചിന്തയിൽ നിന്നാണ് ക്രിസ്മസ് വില്ലേജ് എന്ന ആശയം ഉണ്ടായതെന്നും ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ ഐതിഹ്യങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തരത്തിൽ ക്രിസ്മസ് വില്ലേജ് ഉണ്ടാക്കിയതെന്നും പരിശുദ്ധ കന്യാമറിയത്തിന്റെ മംഗള വാർത്തയടക്കം ഔസേപ് പിതാവിന്റെ ജീവിതത്തിലൂടെ സത്രത്തിൽ പോയ് അവർ ഇടം തേടുന്നതും മഞ്ഞുമലകളും ചെറിയ കൊട്ടാരങ്ങളും വഴി നേരെ പുൽകൂട്ടിലേക്ക് എത്തുന്നതുവരെ യുള്ള എല്ലാം ഈ വില്ലേജിൽ ഒരുക്കിയിട്ടുണ്ടെന്നും തോട്ടുമുക്കം സെന്റ്‌തോമസ് ഫെറോന ചർച്ചിലെ അസിസ്റ്റൻഡ് വികാരി ഫാദർ ജിതിൻ പറയുന്നു .

ഇടവക വികാരി ഫാദർ ബെന്നി കാരാക്കാട്ടിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവാക്കളടക്കം നിരവധിയാളുകളുടെ 15 ദിവസത്തോളം നീണ്ടുനിന്ന പരിശ്രമത്തിൽ ഒടുവിലാണ് ഇത്തരത്തിൽ ഒരു ഭീമൻ പുൽക്കൂട് നിർമിച്ചത് .
പുറത്തുള്ളവർക്കും ക്രിസ്മസ് വില്ലേജ് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ജനുവരി 5 വരെ താല്പര്യമുള്ളവർക് ഇവിടെ വന്നു കാണാം എന്നും ഫാദർ ജിതിൻ പറഞ്ഞു

Exit mobile version