
NEWSDESK
ഇന്ന് ഒട്ടനവധി മാറ്റങ്ങൾ കൊണ്ട് ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട് വാട്സ്ആപ്പ്. എന്നാൽ വാട്സ്ആപ്പിൽ ഇനിയും ഒട്ടനവധി ഫീച്ചേഴ്സാണ് വരാൻ പോകുന്നത്. ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി അങ്ങനെയൊരു സംവിധാനം കൂടെ വരാൻ പോകുന്നു എന്നാണ് മെറ്റ അറിയിക്കുന്നത്. സി.ഇ.ഒ മാർക്ക് സൂക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഡിവൈസിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിക്കുകയാണെന്ന് സൂക്കർബർഗ് അറിയിച്ചു.ഇതോടെ ഒരേ ഡിവൈസിൽ ഒരേ സമയം രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ലോഗ് ഇൻ ചെയ്ത് ഉപയോഗിക്കാനാവും. പേഴ്സണൽ, വർക്ക് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനും സാധിക്കും. ഓരോ തവണയും അക്കൗണ്ടുകൾ ലോഗ് ഔട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും സൂക്കർബർഗ് പോസ്റ്റിൽ പറഞ്ഞു.
ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേർന്നായിരുന്നു ഗൂഗിള്‍ പാസ്‌കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇനി ‘പാസ്‌കീ’ സൗകര്യവും എത്താൻ പോകുന്നത്.നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിൻ ചെയ്യാൻ പാസ്‌കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് പ്രാമാണീകരണ മാർഗങ്ങൾ (വിരലടയാളം, ഫേസ് അൺലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങൾക്ക് എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഒരു ക്രിപ്‌റ്റോഗ്രാഫിക് കീ നൽകും. അത് ലളിതവും വേഗത്തിലുള്ളതുമായിരിക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചു.