ഒരു വാട്‌സ്ആപ്പ് അക്കൗണ്ടില്‍ രണ്ട് ഒരേസമയം രണ്ട് പ്രൊഫൈലുകള്‍ ഉപയോഗിക്കാം; പുതിയ ഫീച്ചര്‍

newsdesk

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.
ഇനി ഒരേ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ രണ്ട് വ്യത്യസ്ത പ്രൊഫൈല്‍ ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. നിലവില്‍ പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം ഹൈഡ് ചെയ്യാന്‍ സാധിക്കും. ലാസ്റ്റ് സീനും സമാനമായ നിലയില്‍ ഹൈഡ് ചെയ്യാന്‍ കഴിയും. എന്നാല്‍ ആള്‍ട്ടര്‍നേറ്റീവ് പ്രൊഫൈല്‍ ഫീച്ചര്‍ വന്നാല്‍ തെരഞ്ഞെടുത്ത കോണ്‍ടാക്ട്‌സുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ആള്‍ട്ടര്‍നേറ്റീവ് പ്രൊഫൈല്‍ ഫീച്ചറില്‍ വ്യത്യസ്തമായ അക്കൗണ്ട് നെയിമും നല്‍കാന്‍ സാധിക്കും.

റെഗുലര്‍ പ്രൊഫൈല്‍ പ്രൈമറി ആയി തുടരുമ്പോള്‍ തന്നെ ആള്‍ട്ടര്‍നേറ്റീവ് പ്രൊഫൈല്‍ ഫീച്ചര്‍ സ്വകാര്യമാക്കി വെയ്ക്കാന്‍ സാധിക്കും. അതായത് തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം സെറ്റ് ചെയ്ത് വെയ്ക്കാം.

പ്രൈവസി സെറ്റിംഗ്‌സിലാണ് പുതിയ ഫീച്ചര്‍ വരിക. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവരിലേക്കും ഇത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

error: Content is protected !!