newsdesk
താമരശ്ശേരി : വാട്ട്സാപ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം പോസ്റ്റ് ചെയ്ത ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെയാണു പുറത്താക്കിയത്. ഷൈജലിന്റെ പരാമർശത്തിനെതിരെ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയതിനു പിന്നാലെയാണു നടപടി. മുസ്‌ലിം സംഘടനകളും ഷൈജലിനെതിരെ രംഗത്തെത്തി.
പ്രാദേശിക വാട്ട്സാപ് ഗ്രൂപ്പിൽ മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം പാർട്ടി നയത്തിനു വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണു ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സിപിഎം വാർത്താകുറിപ്പിൽ അറിയിച്ചു.