
NEWSDESK
തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ ലോക മുങ്ങി മരണ പ്രതിരോധ ദിനം ആചരിച്ചു.
സ്കൂൾ പ്രധാനാധ്യാപിക ഷെറീന ബി പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ മുങ്ങിമരണ പ്രതിരോധത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.
മൂന്നു വയസുമുതൽ മുതിർന്നവർക്ക് പോലും നീന്തൽ പഠിക്കാൻ പ്രചോദനമായ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും മുക്കം നഗരസഭയുടെ ”നീന്തിവാമക്കളെ” പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറുമായ റന ഫാത്തിമയെ ചടങ്ങിൽ ആദരിച്ചു .
ചെറിയ കുട്ടികൾക്ക് നീന്തൽ പഠിക്കാൻ സ്കൂളുകളിൽ നീന്തൽ കുളങ്ങൾ വേണം എന്ന് മുഖ്യമന്ത്രിക്ക് റന നൽകിയ നിവേദനം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ് .
നന്ദന ചടങ്ങിൽ അദ്ധ്യക്ഷയായി.
,ഹണി മേരിസബാസ്റ്റ്യൻ ,മുഹമ്മദ് സാലിം ഒ ,ബിന്ദു കെ ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .അനീറ്റ ,സ്കൂൾ ലീഡർ അബ്ദുൽ ഹഖ് ,രഹ്ന എന്നിവർ നേതൃത്വം നൽകി