Site icon CTV Online

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു

Web Desk

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു. ചാലക്കുടി വി ആർ പുരം സ്വദേശി ദേവീ കൃഷ്ണ ആണ് മരിച്ചത്. തോട്ടിൽ വീണതിനെത്തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ ദേവീ കൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച ദേവീ കൃഷ്ണയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും തോട്ടിൽ വീണ് പരിക്കേറ്റിരുന്നു. ഫൗസിയ എന്ന യുവതി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചാലക്കുടി വി ആര്‍ പുരത്തുവെച്ചാണ് അപകടം ഉണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ട് മാറിയപ്പോഴാണ് ഇവര്‍ തോട്ടില്‍ വീണതെന്നാണ് പറയുന്നത്.
ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. റോഡില്‍ വെള്ളം നിറഞ്ഞതിനാലാണ് റെയില്‍വേ ട്രാക്കിലൂടെ നടന്നത്.

Exit mobile version