Site icon CTV Online

ലാബിലേക്ക് വരുമ്പോൾ അപകടം;യുവതി മരിച്ചു

Web Desk

വാഹനാപകടത്തില്‍ യുവതി മരിച്ചു. അയര്‍ക്കുന്നം സ്വദേശിനി ഉഴുന്നാലില്‍ മിനി ജോര്‍ജാണ് മരിച്ചത്.
പൂവരണി ടൗണില്‍ ലാബ് നടത്തുന്ന മിനി ഭര്‍ത്താവിനൊപ്പം ലാബിലേക്ക് വരുമ്പോൾ പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മിനി റോഡിലേക്ക് തലയടിച്ച്‌ വിഴുകയായിരുന്നു

അപകടമുണ്ടായ സമയത്ത് എതിരെ ഒരു വാഹനം വന്നിരുന്നു. ഈ വാഹനത്തിന്‍ ഇടിച്ചാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version