Site icon CTV Online

വിസ്മയയുടെ മരണം; കിരണിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു

News Desk

കൊല്ലം ശൂരനാട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വിസ്മയയുടെ കുടുംബാംഗങ്ങളെ കണ്ട് മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തി. വിസ്മമയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. മൊഴിയെടുക്കാനെത്തിയ വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോടും വിസ്മയയുടെ മാതാപിതാക്കളും സഹോദരനും ഇക്കാര്യങ്ങള്‍ വിശദീകരിച്ചു.

Exit mobile version