കുറ്റ്യാടി പുഴയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി

തുറയൂര്‍: കുറ്റ്യാടി പുഴയില്‍ തുറയൂര്‍ ചരച്ചില്‍പള്ളിയ്ക്കു സമീപം പള്ളിക്കതാഴെ ഭാഗത്ത് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കര ഓര്‍ക്കണ്ടത്തില്‍ ശാരദയാണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ 11.30 ഓടെ പുഴയില്‍ മീന്‍പിടിക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. പയ്യോളി പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ മകന്‍ ഒരുവര്‍ഷം മുന്‍പ് മരണപ്പെട്ടതാണ്. അതിനുശേഷം ഇവര്‍ വീട്ടില്‍ തനിച്ച് താമസിച്ച് വരികയായിരുന്നു.

error: Content is protected !!