Site icon CTV Online

തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മുഖത്തടിച്ചു,തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി

Web Desk

സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും യുവാവിനെതിരെ കേസെടുത്തു. ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അജിത് നാരായണനെനെതിരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്.പ്രതി യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ലൈംഗിക അതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം.

കലൂരിലെ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയെ അജിത്ത് നാരായണന്‍ മുഖത്തടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ യുവതിയെ മര്‍ദ്ദിച്ചതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും അജിത്തിനെതിരെ കേസെടുത്തു.
തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പൊലീസ് നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ നോക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. അജിത്ത് ഒളിവിലാണ്. ഇയാളെ ആയൂര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Exit mobile version