Site icon CTV Online

മണ്ണാർക്കാട് ഭാര്യ വെട്ടേറ്റു മരിച്ചു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Web Desk

മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അവിനാശിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബപ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version