Site icon CTV Online

വിവാഹേതര ബന്ധം; യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ തീകൊളുത്തി കൊന്നു

Web Desk

വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് തീകൊളുത്തി കൊന്നു. കർണാടകയിലെ തുംകൂറിലാണ് സംഭവം. 52 വയസ്സുകാരനായ നാരായണപ്പയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്നപൂർണ (36), കാമുകൻ രാമകൃഷ്ണ (35) എന്നിവരെ ജയനഗര പൊലീസ് അറസ്റ്റ് ചെയ്തു.

പെയിൻ്റിങ് തൊഴിലാളിയായ രാമകൃഷ്ണയുമായുള്ള ഭാര്യയുടെ ബന്ധത്തെപ്പറ്റി നാരായണപ്പ മനസ്സിലാക്കുകയും ഇക്കാര്യം പറഞ്ഞ് ഇരുവരും പരസ്പരം വഴക്കിടുകയും പതിവായിരുന്നു. ഞായറാഴ്ച വൈകുന്നേരം രാമകൃഷ്ണൻ്റെ വീട്ടിൽ അന്നപൂർണയെ കണ്ടെതിനെ തുടർന്ന് നാരായണപ്പ വീണ്ടും ഭാര്യയുമായി വഴക്കിട്ടു. ഇതിൻ്റെ ദേഷ്യത്തിൽ ഭർത്താവിനു മേൽ പെട്രോളൊഴിച്ച അന്നപൂർണ തീകൊളുത്തുകയായിരുന്നു. സ്വയരക്ഷക്കായി വീട്ടിൽ നിന്നിറങ്ങി ഓടിയ നാരായണപ്പ തീ കെടുത്താനായി ഓടയിലേക്ക് ചാടി. തുടർന്ന് ഓടയിൽ നിന്ന് വലിഞ്ഞുകയറാൻ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണ അടിച്ചു താഴെയിടുകയായിരുന്നു.

Exit mobile version