Site icon CTV Online

പ്രഭാതസവാരിക്കെത്തിയ യുവതിയെ കടന്നുപിടിച്ചു; കടന്നുപിടിച്ചയാളുടെ മുഖത്തിടിച്ചു,പിടിച്ചുവച്ച് , പൊലീസിനു കൈമാറി

Web Desk

പ്രഭാതസവാരിക്കെത്തിയ യുവതിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമം. കൊച്ചി പനമ്പള്ളി ന​ഗറിലെ നടപ്പാതയിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം. നടക്കാനെത്തിയ യുവതിയെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി പ്രതിയുടെ മുഖത്തടിക്കുകയും പിടിച്ചുനിർത്തുകയും ചെയ്തു.

യുവതി കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ മനോദൗർബല്യമുള്ള ആളാണെന്ന് വ്യക്തമായതിനാൽ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ വിളിച്ചുവരുത്തി ഇയാളെ ആശുപത്രിയിലാക്കാൻ നിർദേശിച്ചു. സംഭവത്തിൽ പരാതിയോ മൊഴിയോ നൽകാൻ പെൺകുട്ടി വിസ്സമ്മതിച്ചതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Exit mobile version