Site icon CTV Online

വർക്കലയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

തിരുവനന്തപുരം: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീലയാണ്(45) മരിച്ചത്. ഫെബ്രുവരി 26 പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ഭർത്താവ് അശോകൻ (59) ഇപ്പോൾ റിമാൻഡിലാണ്.

സംഭവ ദിവസം അശോകനും ലീലയും തമ്മിൽ വഴക്കുണ്ടായി. മകൾ അഞ്ചുവും ചെറുമകളും വീട്ടിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്തേക്ക് പ്രതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. മരണ വെപ്രാളത്തിൽ നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ലീലയെ മകൾ അഞ്ചുവും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.അശോകന് ഒരു വർഷം മുൻപ് സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു

Exit mobile version