Site icon CTV Online

ദേശീയപാതയിൽ സ്ത്രീയുടെ ആത്മഹത്യാശ്രമം

Web Desk

ദേശീയപാതക്ക് സമീപം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി സ്ത്രീയുടെ ആത്മഹത്യാ ശ്രമം. കോലഞ്ചേരി പത്താം മൈൽ കക്കാട്ടിൽ വളയമ്പാടിയിൽ വള്ളി(60)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെരുമ്പാവൂർ കോലഞ്ചേരി പത്താം മൈൽ ജംഗ്ഷനിൽ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ഇറങ്ങി ദേശീയപാതയിലേക്ക് എത്തുന്നതിന് മുൻപായുള്ള ചെറിയ വഴിയിൽ വെച്ച് ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ശേഷം തീപടർന്നതോടെ ഇവർ ദേശീയ പാതയിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇളയ മകൻ കടയിൽ സാധനം വാങ്ങാൻ പോയപ്പോഴായിരുന്നു സംഭവം. കടയിൽ നിന്നിരുന്ന മകൻ അമ്മ ധരിച്ചിരുന്ന നൈറ്റി കണ്ടാണ് തിരിച്ചറിഞ്ഞത്.മൂത്തമകന്റെ മരണ ശേഷം വള്ളി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ വള്ളിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version