Site icon CTV Online

കൊച്ചിയില്‍ ഹണിട്രാപ് കേസില്‍ യുവതി അറസ്റ്റില്‍

Web Desk

കൊച്ചിയില്‍ ഹണിട്രാപ് കേസില്‍ യുവതി അറസ്റ്റില്‍. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി റിന്‍സിന അറസ്റ്റിലായിരിക്കുന്നത്.ആശുപത്രി മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകുകയും ഹോട്ടലുടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. ആശുപത്രിയിലെത്തിയ ഹോട്ടലുടമയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന പണവും തിരിച്ചറിയല്‍ രേഖകളും തട്ടിയെടുത്തശേഷം മര്‍ദ്ദിച്ചു. ഇതിന്റെ വിഡിയോ പ്രതികള്‍ തന്നെ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. റിന്‍സിനയും കാമുകനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് വീണ്ടും പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് ഹോട്ടലുടമ പൊലീസില്‍ വിവരമറിയിച്ചത്.

റിന്‍സിന മുന്‍പും ഹണിട്രാപ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം മാത്രം റിന്‍സിനയ്‌ക്കെതിരെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിന്‍സിന ഗര്‍ഭിണിയാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.

Exit mobile version