Site icon CTV Online

തിരുവമ്പാടിയിൽ കെ.മുരളീധരനായി പോസ്റ്ററുകൾ ;തിരുവമ്പാടിയിൽ ജയം ഉറപ്പിക്കാൻ യുഡിഎഫിന് ആകുമോ ?

മുക്കം : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി തിരിച്ചു പിടിക്കാൻ കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തിരുവമ്പാടി തിരിച്ചുപിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ വേണം.

‘കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം’ എന്നാണ് കഴിഞ്ഞ ദിവസം മലയോരത്തെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. ആരുടെയും പേരില്ലാത്തപോസ്റ്ററുകൾ ആണ് പ്രത്യക്ഷപെട്ടത് .തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം യുഡിഎഫിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ തോറ്റ ചില സീറ്റുകൾ വെച്ചുമാറി വിജയസാധ്യത പരീക്ഷിക്കാനാണ് കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം. മുസ്ലിം ലീഗ് തോറ്റ ഗുരുവായൂർ, പുനലൂർ, തിരുവമ്പാടി, കോങ്ങാട്, കളമശ്ശേരി സീറ്റുകൾ വെച്ചുമാറുന്നത് ധാരണയാകുന്നുണ്ട്.

Exit mobile version